എം.സി.റോഡിൽ അടൂർ വടക്കടത്തുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു.വടക്കടത്തുകാവ് മൂന്നാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ ഹവിൽദാർ കരുനാഗപ്പള്ളി ആലുംകടവ് മരുതൂർകുളങ്ങര സൗത്ത് പുത്തൻപുരയിൽ എസ്.സച്ചു (44) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.15-ന് വടക്കടത്തുകാവ് ജങ്ഷനിൽ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സച്ചുവിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.