ഓണാഘോഷത്തിന്റെ ആവേശത്തിൽ നിന്നുള്ള മലയാളിക്കായി ചിന്തകളുടെ പൂക്കളം തീർക്കാൻ മനോരമ ന്യൂസ് കോൺക്ലേവ് ഇന്ന്. 70 വർഷത്തെ കേരളത്തിന്റെ ചരിത്രത്തിനൊപ്പം ഭാവി കേരളം എങ്ങനെ വേണമെന്ന ചൂടേറിയ ചർച്ചകൾക്ക് കോൺക്ലേവ് വേദിയാകും. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9ന് വ്യോമയാന മന്ത്രി കെ റാംമോഹൻ നായിഡു ഉദ്ഘാടനം ചെയ്യും.
‘കേരളം എഴുപതിൽ’ എന്ന ആശയത്തിലൂന്നി രാഷ്ട്രീയം, വ്യോമയാനം, കാലാവസ്ഥാ വ്യതിയാനം, വ്യവസായം, സംസ്കാരം, സിനിമ, പ്രതിരോധം തുടങ്ങി വിവിധ മേഖലകളെ ഒരേ വേദിയിൽ എത്തിക്കുന്നതാണ് ഇത്തവണത്തെ കോൺക്ലേവ്. മുഖ്യമന്ത്രി വി.ഡി.സതീശൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, യുവ എം.എൽഎ ഫാത്തിമ തെഹലിയ തുടങ്ങിയവർ കേരളത്തിന്റെ മാറിയ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും നിലപാടുകളും വിശദീകരിക്കും .
ഇന്ത്യയുടെ ഭാവിയെ നിർണയിക്കുന്നതിൽ സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നാവികസേന മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ സംസാരിക്കും.