1200 അത്യാഹിത വിഭാഗ ഡോക്ടര്‍മാരുടെയും 500 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും പുതിയ തസ്തികകള്‍ സൃഷിട്ക്കാനുളള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നഴ്സുമാരുള്‍പ്പെടേ 500 സഹായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനും നിര്‍ദേശമുണ്ട്. ഇതിനായി 200 കോടി രൂപയുടെ അധികച്ചെലവാണ് കണക്കാക്കുന്നതെന്നും മന്ത്രി അറിയിച്ചു. ദി വീക്ക് സംഘടിപ്പിച്ച മെറ്റാബോളിക് ഹെല്‍ത്ത് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ശര്‍മിള മേരി ജോസഫ് എന്‍.എച്ച്.എം മിഷന്‍ ഡയറക്ടര്‍ ഡോ രേണു രാജ്, ദി വീക്ക് ചീഫ് അസോസിയേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. 

ENGLISH SUMMARY:

Kerala health department is creating new doctor and staff positions to enhance healthcare services. This initiative aims to improve medical facilities and patient care across the state, addressing the growing demand for healthcare professionals.