ജനീവയിൽ നടക്കുന്ന ആഗോള യുവജന ഉച്ചകോടിയിലെ പങ്കാളിത്തത്തിന് പിന്തുണ തേടി കൊച്ചി കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ 'ടീം നോവാര' മുഖ്യമന്ത്രിയെ സന്ദർശിച്ചു. പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നവംബർ 19, 20 തീയതികളിൽ ജനീവയിലെ യുഎൻ ആസ്ഥാനത്ത് നടക്കുന്ന 1M1B ഗ്ലോബൽ യൂത്ത് ഇംപാക്ട് സമ്മിറ്റിലാണ് ടീം പങ്കെടുക്കുന്നത്. ഇ-മാലിന്യ ശേഖരണത്തിനും ശാസ്ത്രീയ സംസ്കരണത്തിനുമായി 'എൻസൈക്കിൾ ബാങ്ക്' എന്ന പ്രോട്ടോടൈപ്പും ടീം വികസിപ്പിച്ചിട്ടുണ്ട്. ഇ-മാലിന്യങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ഉത്തരവാദിത്തത്തോടെയുള്ള സംസ്കരണം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. പദ്ധതിക്ക്‌ എല്ലാവിധ പിന്തുണയും നൽകാമെന്ന് മുഖ്യമന്ത്രി ടീമിന് ഉറപ്പുനൽകി. 

ENGLISH SUMMARY:

Malayala Manorama Online News reports that student innovators from Assisi Vidyaniketan Public School met the Kerala Chief Minister to seek support for their upcoming participation in the Global Youth Summit at Geneva. The team presented their 'Encycle Bank' e-waste management prototype, which has earned them a prestigious spot at the UN headquarters.