പാലക്കാട് കോട്ടായിയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു . കൊടുങ്ങല്ലൂര്‍ സ്വദേശി ബിനാഫിന്റെ മകൻ റഹാന്‍ അഹമ്മദ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. നീന്തല്‍കുളത്തിലെ ആഴം കൂടിയ ഭാഗത്താണ് കുട്ടി വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.