cpm-cong-flag

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം പാലിക്കാതെ കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകളും. സിപിഎം ആസ്ഥാനത്ത് വന്ദേമാതരമോ ദേശീയ ഗാനമോ പാടിയില്ല. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. 

കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍   ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദേശീയ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് കാലങ്ങളായി സ്വീകരിച്ച് വരുന്ന നയം പോലെ   വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങള്‍ ആലപിച്ചു. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു. സിപിഎം ആസ്ഥാനമായ  എ.കെ.ജി സെന്‍ററില്‍  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനമോ വന്ദേമാതരമോ ചടങ്ങില്‍ ആലപിച്ചില്ല. വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ പാടുന്നതില്‍ തെറ്റില്ലെന്ന് എം.വി ഗോവിന്ദന്‍ . സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍ സ്മാരകത്തില്‍  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയര്‍ത്തി. വന്ദേമാതരം ഒഴിവാക്കി,  ജനഗണമന ആലപിച്ചു. ബിജെപി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വന്ദേമാതരം മുഴുവനായി ആലപിച്ചു. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ചടങ്ങിനെത്തിയില്ല. 

Vande Mataram Controversy in Kerala Independence Day Celebrations:

Vande Mataram, a national song, was not sung in full by CPM and Congress offices in Kerala, unlike the BJP headquarters. While the BJP fully recited Vande Mataram, Congress only sang the first two stanzas as per their long-standing policy