kerala-secretariat
  • ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസ് അനുവദിച്ച് സർക്കാർ. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസ് അനുവദിച്ച് സർക്കാർ. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. 

സർവീസ് പെൻഷൻകാർക്ക് 1,250 രൂപയാണ് പ്രത്യേക ഉത്സവബത്തയായി അനുവദിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. ബോണസ്, ഉത്സവബത്ത എന്നിവയുടെ വിതരണം ഓഗസ്റ്റ് 17 മുതൽ ആരംഭിക്കും. Also Read: ഓണത്തിന് മധുരം കുറച്ചധികം കുറയും!; കുതിച്ചുയര്‍ന്ന് ശർക്കരയുടെയും പഞ്ചസാരയുടെയും വില

ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസും അനുവദിച്ചിട്ടുണ്ട്. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് 6,000 രൂപയാണ് ഓണം അഡ്വാൻസായി ലഭിക്കുക. ഓണം അടുത്തിരിക്കെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ തീരുമാനം.

ENGLISH SUMMARY:

The Kerala government has announced an Onam bonus of ₹4,500 for state government employees and teachers. Employees who are not eligible for the bonus will receive ₹3,000 as a special festival allowance. Service pensioners will receive a special festival allowance of ₹1,250. Pensioners who retired under the contributory pension scheme will also be eligible for the special festival allowance.