rahul-kharge-sonia-21
  • ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കുക എന്നതാണ് കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്. എന്നാൽ ഇത് ശ്രദ്ധിക്കാതെ പൂർണ്ണരൂപത്തിൽ ആലപിച്ചതിൽ നേതാക്കൾ അതൃപ്തിയും അസ്വസ്ഥതയും പ്രകടിപ്പിച്ചു

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും. ആദ്യരണ്ട് ചരണങ്ങള്‍ കഴിഞ്ഞ് നിര്‍ത്താന്‍ ഇരുവരും ആവശ്യപ്പെട്ടിട്ടും  ആലാപനം തുടര്‍ന്നു.

ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം ആലപിക്കുക എന്നതാണ് കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാട്. എന്നാൽ ഇത് ശ്രദ്ധിക്കാതെ പൂർണ്ണരൂപത്തിൽ ആലപിച്ചതിൽ നേതാക്കൾ അതൃപ്തിയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആലാപനം നിർത്താൻ കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ഗായകര്‍ പൂർണ്ണമായി തന്നെ പാടുകയായിരുന്നു.  Also Read: പുതുയുഗ കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് വന്ദേമാതരം ആലപിച്ചില്ല

 

അതേസമയം, ചെങ്കോട്ടയിൽ നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ തുടർച്ചയായ രണ്ടാം വർഷവും വിട്ടുനിന്നു. രണ്ടായിരത്തി ഇരുപത്തി നാലിൽ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം നാലാം നിരയിൽ പിന്‍നിരയിലാക്കിയത് വലിയ വിവാദമായിരുന്നു. Also Read: ചെങ്കോട്ടയില്‍ വന്ദേമാതരം; '12 വര്‍ഷം വലിയ മാറ്റങ്ങള്‍'; എല്ലാവിഭാഗം ജനങ്ങളെയും കേട്ടെന്ന് പ്രധാനമന്ത്രി

 

 

ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ അപമാനിച്ചതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് വിട്ടുനിന്നത്. തുടർന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കുകയും പതാക ഉയർത്തുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മുതിർന്ന നേതാക്കൾ എല്ലാവരും പങ്കെടുത്തു. 

ENGLISH SUMMARY:

Congress president Mallikarjun Kharge and Sonia Gandhi reportedly expressed displeasure after Vande Mataram was sung in its entirety at the Independence Day celebrations held at the AICC headquarters. They asked that the song be stopped after the first two stanzas. However, the singing continued despite their intervention.