KOLLAM 2007 AUGUST 28 : Mahindra Invader vehicle to Kerala police @ JOSEKUTTY PANACKAL KEYWORDS : NEW JEEP POLICE INVADER KERALA

കണ്ണൂർ സിറ്റി പൊലീസിലെ എസ്.ഐക്ക് ഒന്നര മാസത്തിനിടെ നൽകിയത് മൂന്ന് സ്ഥലംമാറ്റം. സബ് ഇൻസ്‌പെക്ടർ പി.ബിജുവിനെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് ചൊക്ലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത് ജൂലൈ മൂന്നിനായിരുന്നു. എന്നാൽ ഈ മാസം ഏഴിന് ചൊക്ലിയിൽ നിന്ന് ചക്കരക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

ഇന്ന് വന്ന ഉത്തരവിൽ എസ്.ഐ ബിജുവിനെ ചക്കരക്കല്ലിൽ നിന്ന് ജില്ലാ അതിർത്തിയിലുള്ള ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നൽകുകയായിരുന്നു. പൊലീസ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ഇടതുപക്ഷ സംഘടനയുടെ ഭാഗവുമായ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. 

പി.ബിജുവിന്റെ സ്ഥലംമാറ്റം ന്യൂ മാഹി സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ ഉണ്ടായ ഒഴിവ് നികത്താൻ വേണ്ടിയാണെന്നും നേരത്തെ ചക്കരക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നൽകിയത് എന്നുമാണ് കമ്മീഷണറുടെ വിശദീകരണം. രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം കമ്മീഷണർ നിഷേധിച്ചു. 

അതേസമയം മുൻ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗൺമാൻ ആയിരുന്ന പി.ടി.അജിത്തിനെയും കണ്ണൂർ ജില്ലാ ആസ്ഥാനത്തുനിന്ന് ന്യൂ മാഹി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ENGLISH SUMMARY:

Kannur police transfer involves a sub-inspector receiving three transfers in one and a half months, sparking allegations of political motivation behind the move.