കൊച്ചി കടവന്ത്ര സൗത്ത് ജനതാ റോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. എസ്.എച്ച് കോളജിൽ ഇന്നലെ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടൽ. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം ദൃശ്യങ്ങളിൽ തങ്ങളുടെ വിദ്യാർഥികൾ ഉണ്ടെന്നും, ക്യാംപസില്‍ യാതൊരു വിധത്തിലുള്ള സംഘർഷവും ഉണ്ടായിട്ടില്ലെന്നും എസ്.എച്ച് കോളജ് അധികൃതർ അറിയിച്ചു.