മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഇതുവരെ പ്രഖ്യാപിച്ചില്ല. സ്വാതന്ത്ര്യദിനത്തിന്‍റെ തലേദവിസം നടത്തേണ്ട പ്രഖ്യാപനമാണ് അനിശ്ചിതമായി വൈകുന്നത്. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കാരണം. ജനുവരിയില്‍ ഡി.ജി.പിയുടെ ഓഫീസില്‍ നിന്ന് പട്ടിക കൈമാറിയെങ്കിലും ഇതുവരെ പരിശോധന പൂര്‍ത്തിയാക്കിയില്ല. ഈ മാസം 20നാണ് അന്തിമ പട്ടിക തയാറാക്കാനുള്ള യോഗം ആഭ്യന്തര സെക്രട്ടറി നിശ്ചയിച്ചിരുന്നത്.
അതേസമയം മെഡല്‍ വൈകുന്നതായി വാര്‍ത്ത വന്നതോടെ ഇന്ന് തന്നെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. പ്രഖ്യാപനം ഇന്ന് തന്നെയെന്ന് ആഭ്യന്തരമന്ത്രിയും അവകാശപ്പെട്ടു. 'പൊലീസ് മെഡലുകള്‍ ഇന്നുതന്നെ പ്രഖ്യാപിക്കും. പ്രഖ്യാപിക്കില്ലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം. രാവിലെ തന്നെ പ്രഖ്യാപിക്കേണ്ട കാര്യമില്ലല്ലോ’– എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, രാഷ്ട്രപതിയുടെ സേനാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.പി എസ്.ശശിധരന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. സ്വര്‍ണക്കൊള്ള, നരബലി തുടങ്ങിയ സുപ്രധാന കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ശശിധരന്‍. ഐജി രാജ്പാല്‍ മീണ, എസ്പി ബിനു ആര്‍. പിള്ള, ഡിവൈഎസ്പി വി.ആര്‍.രവികുമാര്‍, എസ്പി ഉജ്വല്‍കുമാര്‍, എസ്ഐ ജ്യോതിഷ്കുമാര്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവർക്കും പുരസ്കാരം.
ALSO READ: പൊലീസും അടിമുടി മാറുന്നു; 419 സ്റ്റേഷനുകളില്‍ ഇനി എസ്.ഐമാര്‍; അറിയേണ്ടതെല്ലാം ...