shalu-peyad

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോഗ്രാഫറും ഇന്‍ഫ്ളുവന്‍സറുമായ ശാലു പേയാടിന്‍റെ വിഡിയോ. തെരുവിലായിരുന്ന ഒരു സ്ത്രീക്ക് വീടുവച്ച് കൊടുക്കാന്‍ താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അവര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നുമാണ് ശാലു പേയാട് പങ്കുവച്ച വിഡിയോയില്‍ പറഞ്ഞത്. നാട്ടുകാര്‍ ചുറ്റും കൂടിനില്‍ക്കുന്നതും വിഡിയോയില്‍ കാണാം. 

'ജീവിതത്തില്‍ ഒരു അബദ്ധം പറ്റി. റോഡില്‍ കിടന്ന മൂന്ന് പിള്ളാര്‍ക്കും ഒരു സ്ത്രീക്കും ഒരു വീട് വച്ചുകൊടുക്കാം എന്ന് വിചാരിച്ചു. അവര്‍ക്ക് മോളില്ല, മരിച്ചു എന്നാണ് പറയുന്നത്. പക്ഷേ അങ്ങനെ നടന്നിട്ടില്ല, ഇവര്‍ നമ്മളെ പറ്റിച്ചതാണ്. ഇവര്‍ക്ക് ഒരു കോടി രൂപ വേണമെന്നാണ് ഇപ്പോള്‍ പറയുന്നത്. വലിയ കല്ലെടുത്ത് തന്നെ എറിയാന്‍ വന്നു. ഈ കേസില്‍ എന്നെ തെറ്റിദ്ധരിക്കരുത്. ഇവര്‍ക്ക് മുഴുത്ത വട്ടാണ്. സര്‍ക്കാര്‍ ഇവര്‍ക്കൊപ്പമുള്ള ആ മൂന്ന് കുഞ്ഞുമക്കളെ അവിടെ നിന്നും മാറ്റണം. അല്ലെങ്കില്‍ ഈ സ്ത്രീ അവരെ കൊല്ലും,' ശാലു പേയാട് പറഞ്ഞു. 

ഇതിനൊപ്പം പൊലീസ് സ്റ്റേഷന് സമീപം ഈ സ്ത്രീ അസഭ്യം പറയുന്നതും ആക്രമിക്കാന്‍ വരുന്നതുമായ വിഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസുകാരേയും ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതേസമയം ഇതിനുപിന്നാലെ ഈ സ്ത്രീയെ ശാലു പേയാട് ആക്രമിക്കുന്ന വി‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സമീപത്തെ വീട്ടിലുണ്ടായിരുന്നവര്‍ എടുത്ത വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. 

ശാലു പയ്യാടിന്‍റെ വിഡിയോ വിവാദം; തെരുവിലെ സ്ത്രീയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് | Shalu Peyad Video Controversy Woman Assault Viral Kerala:

Popular photographer and social media influencer Shalu Peyad recently shared a viral video claiming that a woman living on the street whom he tried to help attempted to attack him and demanded an exorbitant amount of money. In his video, Shalu stated that the woman is mentally unstable and urged the government to rescue her three young children from her custody. However, a counter-video has now surfaced on social media showing Shalu physically assaulting the same woman near a residential area. While authorities are yet to clarify the exact sequence of events, the conflicting videos have sparked widespread debate and controversy online.