Untitled design - 1

TOPICS COVERED

കർണാടകയിലെ താമസസ്ഥലത്ത് മലയാളി ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കിയ നിലയിൽ.

കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി അമൽ ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു യുവാവ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് അമലിനെ കണ്ടെത്തിയത്. ആത്മഹത്യക്ക് മുൻപ് ഇരുവരും വീഡിയോ കാൾ ചെയ്തിരുന്നതായി വിവരം. 

 

കാസർകോട് പൂച്ചക്കാട് കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (24) മരിച്ചതിനു പിന്നാലെയാണ് അമലും മരിച്ചത്. കർണാടകയിലെ എസ്‌ബിഐയുടെ ഇൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. ഈ വരുന്ന ഡിസംബർ 26ന് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. വിവാഹം നടക്കാനിരിക്കെയാണ് ഇരുവരുടേയും ദാരുണാന്ത്യം.

വിവരമറിഞ്ഞ് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. യുവതി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Bank employee death and fiance suicide is a tragic incident that has shocked Kerala. Following the discovery of a young bank employee dead in Karnataka, her fiancé also took his own life, with their wedding scheduled for December 26th.