മരണപ്പെട്ട മുൻ കണ്ണൂർ എ.ഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യ സുരക്ഷ ഓഫീസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് കൈമാറിയ വിവരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. നേരത്തെ പറഞ്ഞ ഒരു കര്യം കൂടി സർക്കാർ പാലിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.  

നിരഞ്ജന മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ്  ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരന്‍, പഴകുളം മധു എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ആയാണ് നിരഞ്ജനയ്ക്കു നിയമനം നല്‍കിയിരിക്കുന്നത്. 

കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി.ദിവ്യയാണ് പ്രതി. 

 

ENGLISH SUMMARY:

Niranjana N Nair, daughter of the late former ADM Kannur Naveen Babu, has received a compassionate appointment as a Food Safety Officer in Kerala. This action by the government fulfills a previously stated commitment, as shared by Chief Minister Pinarayi Vijayan.