ആരതി പൊടി, റോബിന്‍ രാധാകൃഷ്ണന്‍, വേദലക്ഷ്മി
ഡോ. റോബിൻ രാധാകൃഷ്ണനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഭാര്യയും സംരംഭകയുമായ ആരതി പൊടി. ഇത് അബിലും റോബിനും തമ്മിലുള്ള പ്രശ്നമാണെന്നും, അത് അവര്‍ തന്നെ സ്വയം പരിഹരിക്കണമെന്നും ആരതി ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടു. തന്നെയോ തന്റെ ബ്രാൻഡിനെയോ വിഷയത്തിൽ വലിച്ചിഴക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. Also Read: 'എട്ട് ലക്ഷം രൂപ നൽകാനുണ്ട്': റോബിൻ രാധാകൃഷ്ണനെതിരെ വേദ് ലക്ഷ്മിയുടെ ആരോപണം, വ്യാജമെന്ന് റോബിന്‍ .
കണ്ടെന്റ് ക്രിയേറ്റർ വേദലക്ഷ്മി, ഫാഷൻ ഡിസൈനര്‍ അബിൽദേവ് എന്നിവരാണ് റോബിന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി നൽകിയത്. വേദലക്ഷ്മിക്ക് 8 ലക്ഷം രൂപയും അബിൽദേവിന് 40 ലക്ഷത്തോളം രൂപയും റോബിൻ നൽകാനുണ്ടെന്നാണ് പെരുമ്പാവൂർ പൊലീസിൽ നല്‍കിയ പരാതി. തങ്ങളെ ഹണിട്രാപ്പിൽപ്പെടുത്തുമെന്ന് റോബിന്‍ ഭീഷപ്പെടുത്തിയെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഇന്‍സ്റ്റ പോസ്റ്റുമായി ആരതി പൊടി രംഗത്തെത്തിയത്. Also Read: 'എന്‍റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങില്ലേ?'; കാരണം വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
കുറിപ്പിന്‍റെ പൂർണരൂപം
ഇത് അഭിലും റോബിനും തമ്മിലുള്ള പ്രശ്നമാണ്. അവർക്ക് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും, സ്വയം പരിഹരിക്കണം. എന്നെയോ എന്റെ ബ്രാൻഡിനെയോ ഈ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കരുത്. എന്റെ വീഡിയോകള്‍ ലക്ഷ്മി മനഃപൂർവ്വം ഉപയോഗിക്കുകയും എന്നെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളിൽ എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ പേരും ബ്രാൻഡും ഉപയോഗിച്ച് തെറ്റായ വിവരണം സൃഷ്ടിക്കുമ്പോൾ എനിക്ക് മിണ്ടാതിരിക്കാനാവില്ല. മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും.
ഞാൻ ഒറ്റരാത്രികൊണ്ട് നിർമ്മിച്ച ഒന്നല്ല എന്റെ ബ്രാൻഡ്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണിത്. എന്നെ ബാധിക്കാത്ത കാര്യങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴച്ച് എന്റെ ബിസിനസിനെ നശിപ്പിക്കാൻ ആർക്കും അവകാശമില്ല. എന്റെ നിശബ്ദതയെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്. എന്റെ പേരിനെയും ബ്രാൻഡിനെയും ഞാൻ നിയമപരമായ മാർഗങ്ങളിലൂടെ സംരക്ഷിക്കും.