• തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കടകവാവുബലി ഇന്ന്. തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം  ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. പുലര്‍ച്ചെ രണ്ടു മണിമുതല്‍ തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ വൈകിട്ടുവരെ നീളും. 

പിതൃമോക്ഷ പുണ്യം തേടി പതിനായിരങ്ങളാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങിനെത്തുന്നത്. പരശുരാമ പ്രതിഷ്ഠയുള്ള ക്ഷേത്രമെന്ന പെരുമയുള്ളതിനാല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേരാണ് തിരുവല്ലത്തെ തര്‍പ്പണ ചടങ്ങുകളുടെ ഭാഗമാവുന്നത്. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. Also Read: 'എന്‍റെ അഭിപ്രായത്തില്‍ മാറ്റമില്ല, ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കണം'; അമൃതാനന്ദമയി മഠം സന്ദര്‍ശനത്തില്‍ കെ.എം.ഷാജി



തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലത്തിന് പുറമെ ശംഖുമുഖം കടല്‍ത്തീരം, വര്‍ക്കല പാപനാശം, അരുവിക്കര ക്ഷേത്രം, നെയ്യാറിലെ അരുവിപ്പുറം ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ നാല്‍പ്പത്തി മൂന്നിടങ്ങളിലാണ് തര്‍പ്പണച്ചടങ്ങുകള്‍ക്കായി തീര്‍ഥഘട്ടങ്ങള്‍ ഒരുക്കിയിട്ടുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളുണ്ട്. തിരക്കൊഴിവാക്കാന്‍ ഇത്തവണ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Thousands of devotees across Kerala are observing Karkidaka Vavu Bali, performing ancestral rites at major temples and riverbanks. Special arrangements, including online booking at Thiruvallam Parasurama Temple, have been introduced to manage the heavy rush.