ശബരിമല യുവതീ പ്രവേശ റഫറന്‍സ് വിധി ഒക്ടോബറില്‍. ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച് സൂചന നല്‍കി. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. ഒന്‍പതംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക.
ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴാണ് ശബരിമല കേസിലെ വിധി ഒക്ടോബര്‍ ആദ്യവാരം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ബോധ്ഗയ കേസ് ഒക്ടോബര്‍ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. Read Also: ആവശ്യങ്ങള്‍ പരിഗണിക്കും; 45 ദിവസത്തിനുശേഷം തുടര്‍ചര്‍ച്ച; നിരാഹാരം അവസാനിപ്പിച്ച് എല്‍പിഎസ്ടി ഹോള്‍ഡേഴ്സ്
ശബരിമല യുവതീപ്രവേശന വിഷയത്തിലെ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജി അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് തയാറാക്കിയ ചോദ്യങ്ങളിൽ ഒൻപത് അംഗ ബെഞ്ച് വാദം കേൾക്കുകയായിരുന്നു.
ഒൻപത് അംഗ ബെഞ്ച് റഫറൻസിൽ നൽകുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് അഞ്ച് അംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹർജികളിൽ വാദം കേട്ട് വിധി പറയും.