• ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

അധിക്ഷേപ പരാമർശത്തിൽ പിടിയിലായ ആര്‍എസ്എസ് ആശയ പ്രചാരകൻ ടി.ജി മോഹൻദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ പുലര്‍ച്ചെ 1.20ന് തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവാക്കളെ അധിക്ഷേപിച്ച യൂട്യൂബ് വിഡിയോക്കെതിരെ ആയിരുന്നു കേസെടുത്തിരുന്നത്.

അർജുൻ ആയങ്കിയെ പൂട്ടാന്‍ പൊലീസ്; കാപ്പ ചുമത്തും

ഉച്ചയോടെ തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടാനുമാണ് പോലീസിന്റെ തീരുമാനം. സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മോഹൻദാസ് സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പ്രസിദ്ധീകരിച്ചതെന്നാണ് പൊലീസിന്റെ വാദം. പൊലീസ് ട്രെയിനിങ് കോളജിലാണ് ടി.ജെ മോഹന്‍ദാസ് നിലവിലുള്ളത്. കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടും. ജാമ്യത്തിന് ശ്രമിക്കും 7 വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

നാല് വകുപ്പുകളാണ് ടി.ജി. മോഹന്‍ദാസിനെതിരെ ചുമത്തിയത്. കലാപാഹ്വാനം, വിവിധ വിഭാഗങ്ങളില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍, ക്രമസമാധാനം തകര്‍ക്കുന്നരീതിയില്‍ പെരുമാറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്. 

ടി.ജി.മോഹന്‍ദാസിനെ അവധി ദിവസം നോക്കി പൊലീസ് കസ്റ്റഡിയിലെടുത്തത് വിവേചനപരമെന്ന് ബിജെപി ആരോപിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലയിലെ ജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണോ അറസ്റ്റ് നാടകമെന്ന് ഫെയ്സ്ബുക്ക്പേജിലെ പ്രതികരണത്തില്‍ ചോദിക്കുന്നു. 

ടി.ജി മോഹന്‍ദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്വഗാതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടാണെന്നും ബിജെപി ചോദിക്കുന്നു. 

ENGLISH SUMMARY:

RSS ideologue T.G. Mohandas has been officially arrested by the Thiruvananthapuram City Cyber Crime Police following his detention from Kochi. The case stems from a controversial YouTube video wherein he made disparaging remarks against youth protesting at Jantar Mantar in Delhi. Authorities accused him of publishing the content with the intent to incite social discord and communal unrest in the state. Police have transferred him to the Police Training College and will present him before a court to seek his remand.