• ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിലാകുന്നതിന് മൂന്ന് ദിവസം മുമ്പ് കണ്ണൂരിലെത്തി വിവിധ മേഖലകളിൽ കാറിൽ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തി.

ക്രിമിനല്‍ കേസ് പ്രതി അർജുൻ ആയങ്കി പിടിക്കപ്പെടുന്നതിന് 3 ദിവസം മുമ്പേ കണ്ണൂരിലെത്തി വിവിധ മേഖലകളിൽ കാറിൽ ചുറ്റി സഞ്ചരിച്ചതായി കണ്ടെത്തൽ. അഞ്ചാം തീയതി കണ്ണൂരിലെത്തിയ അർജുൻ അഴീക്കോട്ടെ വീട്ടിൽ തങ്ങി. ആറാം തീയതി സുഹൃത്ത് പ്രണവിനും, ബന്ധു കുട്ടനുമൊപ്പം തോട്ടട, മട്ടന്നൂർ, ചാലോട് എന്നിവിടങ്ങളിൽ സഞ്ചരിച്ചു.

അര്‍ജുന്‍ തലശേരി സബ് ജയിലിലേക്ക്; സഹോദരനെ ജാമ്യത്തിലിറക്കാൻ എത്തിയത് ഗുണ്ട

സോളാർ ഇൻസ്റ്റലേഷൻ ജോലിക്കാരായ പ്രണവിനും കുട്ടനും ഒപ്പം ഇവരുടെ ജോലി സൈറ്റുകളിലാണ് അർജുൻ ആയങ്കി എത്തിയത്. എന്നാൽ വാഹനത്തിൽ നിന്ന് അർജുൻ പുറത്തിറങ്ങിയിരുന്നില്ല. ആറിന് രാത്രി തളിപ്പറമ്പിൽ ലോഡ്ജിൽ താമസിക്കുകയും ഏഴാം തീയതിയും എട്ടാം തീയതി ഉച്ച വരെയും ലോഡ്ജിൽ തുടർന്നു എന്നും പോലീസ് കണ്ടെത്തി. ഇതിനുശേഷമാണ് തളിപ്പറമ്പിൽ നിന്ന് ഓട്ടോയിൽ കടക്കാൻ ശ്രമിച്ചതും  പിന്നാലെ പിടിയിലായതും.

അർജുൻ ആയങ്കിയെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. തെളിവെടുപ്പ് ഉൾപ്പെടെ നടത്തേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോതമംഗലം, ഊന്നുകൽ എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അർജുനെ അറസ്റ്റ് ചെയ്യാൻ ഊന്നുകൽ പൊലീസ് കൂത്തുപറമ്പ് കോടതിയിൽ അനുമതിക്കായി അപേക്ഷ നൽകും. 

‘ലൈക്കിട്ടവര്‍ക്കും പിന്നാലെയുണ്ട്, സമൂഹത്തെ വെല്ലുവിളിച്ച് ഒരു ആയങ്കിയും ഇനിയുണ്ടാവരുത്’

കോടതി അനുമതിയോടെ മാത്രമേ ജയിലിൽ പോയി പോലീസിന് മറ്റു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ. ഇതിനുശേഷം കോതമംഗലം കോടതി പ്രൊഡക്ഷൻ വാറൻ്റ് പുറപ്പെടുവിക്കുന്നതോടെ മാത്രമേ ആയങ്കിയെ എറണാകുളത്തേക്ക് കൊണ്ടു പോകാൻ പോലീസിന് സാധിക്കുകയുള്ളൂ. അതേസമയം, അർജുൻ ആയങ്കി പിടിയിലാകുന്നതിന് മുൻപ് വരെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രണവിനെ പിടികൂടാൻ പോലീസ് അന്വേഷണം തുടരുകയാണ്.

നാടകീയതകൾക്കൊടുവിലാണ് അർജുൻ ആയങ്കിയെ ഞായറാഴ്ച പൊലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ ഒന്നരയ്ക്കാണ് ടൗൺ പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്ന് കമ്മീഷണർ പറഞ്ഞു. അറസ്റ്റിനുശേഷവും കൂസലില്ലാതെയായിരുന്നു ആയങ്കിയുടെ പെരുമാറ്റം.

ENGLISH SUMMARY:

Criminal case accused Arjun Ayanki traveled extensively around Kannur in a car three days prior to his dramatic police arrest. Investigators discovered that he stayed at his Azheekode residence on August 5 before visiting various locations with friends without stepping out of the vehicle. Following his stay at a Thaliparamba lodge until August 8, he attempted to flee in an auto-rickshaw before being captured. Police will now seek his custody for detailed interrogation and evidence collection while exploring arrest warrants in separate threat cases.