കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം വിട്ടുകൊടുത്തവര്‍ കടക്കെണിയിലാണ്. പലരും ജപ്തിഭീഷണിയിലാണ് കഴിയുന്നത്. എയിംസിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ഭൂഉടമകളുടെ പ്രയാസം സര്‍ക്കാരും കാണുന്നില്ല.
സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയ മരം പോലും മുറിക്കാന്‍ അനുവാദമില്ല. 5 വര്‍ഷമായി ജീവിതം ദുരിതത്തിലാണ്. മകന്‍റെ ചികിത്സയ്ക്കായി 3 ലക്ഷം രൂപ വായ്പ എടുത്തതാണ് ചന്ദ്രന്‍. ഇന്നിപ്പോള്‍ കടം പെരുകി 9 ലക്ഷമായി. വീടോ സ്ഥലമോ വിറ്റ് കടം വീട്ടാന്‍ പോലും കഴിയാത്ത അവസ്ഥ. 2020ലാണ് കിനാലൂരില്‍ എയിസിനായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തരുമാനിച്ചത്. 2022 ല്‍ നോട്ടിഫിക്കേഷനുമിറങ്ങി. അന്ന് മുതല്‍ തുടങ്ങിയ ദുരിതമാണ്. സ്ഥലത്തിന് പണം കിട്ടിയതുമില്ല, ക്രയവിക്രയത്തിന് അനുമതിയുമില്ല.
മരുന്ന് വാങ്ങണം, വീട് അറ്റകുറ്റ പണി നടത്തണം, പക്ഷേ നിസഹായനാണ് ചന്ദ്രന്‍. ഒന്നെങ്കില്‍ എയിസ് വരണം. അല്ലാത്ത പക്ഷം നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യം.