milma-ghee-fraud-sabarimala
  • ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടം രണ്ട് കോടി 27 ലക്ഷം രൂപ. ദേവസ്വം കമ്മിഷണറുടെ എതിര്‍പ്പ് മറികടന്ന് കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങാന്‍ തീരുമാനം എടുത്തത് പി.എസ് പ്രശാന്തും അജികുമാറും ചേര്‍ന്നാണ്.

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടം രണ്ട് കോടി 27 ലക്ഷം രൂപ. ദേവസ്വം കമ്മിഷണറുടെ എതിര്‍പ്പ് മറികടന്ന് കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങാന്‍ തീരുമാനം എടുത്തത് പി.എസ് പ്രശാന്തും അജികുമാറും ചേര്‍ന്നാണ്. മില്‍മയ്ക്ക് അനുകൂല റിപ്പോര്‍ട്ട് തയാറാക്കിയത് മുരാരി ബാബുവും. എഫ്.ഐ.ആര്‍ വിവരങ്ങള്‍ മനോരമ ന്യൂസിന്. 

അതേസമയം, ശബരിമലയിലെ വിവിധ ടെന്‍ഡറുകളിൽ ലക്ഷങ്ങളുടെ ലാഭം നേടാനുള്ള കരാറുകാരുടെ ഒത്തുകളി തടയാൻ പരിഷ്കരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇ ടെൻഡർ വഴി ഓരോന്നിനും രേഖപ്പെടുത്തിയ കൂടിയ തുക ഔദ്യോഗികമായി അറിയിച്ചശേഷം അതിനേക്കാൾ കൂടുതൽ രേഖപ്പെടുത്താൻ ഒരു മണിക്കൂർ കൂടി സമയം നൽകും. Also Read: 'വല്ലാണ്ട് വിരട്ടരുത്... ചെന്നിത്തലയെ പൊന്നാടയണിയിക്കും'; 'ഒളിവില്‍' വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍.

കരാറുകാർ തമ്മിൽ ധാരണയായി ലേലത്തുക കുറയ്ക്കാനുള്ള തട്ടിപ്പ് രീതി ഇതോടെ ഒഴിവാകും. അപ്പം, അരവണ നിർമാണത്തിനുള്ള ശർക്കര, ചുക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാർ നൽകുന്നയാളുടെ ഉൽപ്പന്നത്തിന്റെ മാത്രം നിലവാരം പരിശോധിച്ച് ദേവസ്വം വിജിലൻസ് അന്വേഷണത്തിലൂടെ ടെന്‍ഡർ ഉറപ്പിക്കും.

കരാറുകാർ ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെ വർഷങ്ങളായി തുടരുന്ന അവിശുദ്ധ ഇടപെടൽ. ശബരിമലയിലെ കടമുറികൾ ഉൾപ്പെടെ വാടകയ്ക്ക് നൽകാൻ ടെണ്ടർ വിളിച്ചാൽ കരാറുകാർ തമ്മിൽ പ്രാഥമിക ധാരണയിലെത്തി കൂട്ടിയും കുറഞ്ഞുമുള്ള തുക രേഖപ്പെടുത്തും. ഒരാൾ മാത്രം ഏറ്റവും ഉയർന്ന തുക ടെണ്ടർ നൽകുകയും മറ്റുള്ളവർ ഈ തുകയുടെ പകുതിയിൽ താഴെ രേഖപ്പെടുത്തുകയും ചെയ്യും. ടെൻഡർ പരസ്യപ്പെടുത്തുന്ന ദിവസം ലേലത്തുകയിലെ വ്യത്യാസം മനസിലാക്കുന്നവർ പരസ്പരം ധാരണയിലെത്തി ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിച്ചയാളെ സാമ്പത്തിക നഷ്ടം പറഞ്ഞ് ഒഴിവാക്കും. തുടർന്ന് ചെറിയ തുകയ്ക്ക് അടുത്തയാൾക്ക് ലേലമുറപ്പിക്കാൻ കഴിയും. ആസൂത്രിത നീക്കം തടയാൻ ഇ ടെൻഡർ വഴിയുള്ള കരാർ ഉറപ്പിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഏറ്റവും ഉയർന്ന തുക ദേവസ്വം ബോർഡ് പരസ്യപ്പെടുത്തും. ഇതിൽ കൂടുതലുണ്ടെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ലേലം വിളിക്ക് സമാനമായി കൂടിയ തുക രേഖപ്പെടുത്തി കരാർ സ്വന്തമാക്കാം. 

അല്ലെങ്കിൽ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തിയ ആളുമായി ബോർഡ് ധാരണയിലെത്തും. ശർക്കരയും, ചുക്കും, അരി ഉൾപ്പെടെയുള്ള ശബരിമലയിലെ അപ്പം, അരവണ പ്രസാദ നിർമാണത്തിനും വഴിപാടിനുമായി വേണ്ടിവരുന്ന അവശ്യ സാധനങ്ങളും ഇതേ മട്ടിൽ കുറഞ്ഞ തുകയ്ക്ക് കരാർ നൽകും. ദിവസങ്ങളെടുക്കുന്ന രീതി ഒഴിവാക്കി മണിക്കൂറുകൾക്കുള്ളിൽ തീരുമാനം അന്തിമമാക്കും. ടെണ്ടറിൽ പങ്കെടുക്കുന്നവരെല്ലാം സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കിലോഗ്രാം കണക്കിന് സാംപിൾ കൊണ്ടുവരുന്ന പതിവ് ഒഴിവാക്കും. പകരം ഏറ്റവും കുറഞ്ഞ നിരക്കിൽ കരാർ ഉറപ്പിക്കുന്നയാൾ മാത്രം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഗുണനിലവാരം തെളിയിച്ചാൽ മതി. പിന്നീടായിരിക്കും കരാറുകാരനെക്കുറിച്ച് വിജിലൻസ് അന്വഷിച്ച് ദേവസ്വം ബോർഡിന് റിപ്പോർട്ട് സമർപ്പിക്കുക. ടെണ്ടറിൽ പങ്കെടുക്കുന്നവരുടെ മുഴുവൻ സാംപിളുകളും പരിശോധിക്കില്ല. ശബരിമല ദേവസ്വം ബോർഡിന്റെ യോഗത്തിൽ ഈ രണ്ട് പരിഷ്‌കരണങ്ങൾക്കും അംഗീകാരം നൽകും. നെയ്യ് വിതരണവുമായി ബന്ധപ്പെട്ടുള്ള മിൽമയുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ യാതൊരു കാരണവശാലും ബോർഡ് തീരുമാനം പുന പരിശോധിക്കില്ല.

ENGLISH SUMMARY:

An FIR in the Sabarimala ghee procurement case alleges that the Travancore Devaswom Board incurred a loss of ₹2.27 crore after officials approved the purchase of ghee at a higher price despite objections from the Devaswom Commissioner. The FIR names P.S. Prashanth, Ajikumar, and Murari Babu in connection with the alleged irregularities. The investigation is ongoing.