bengaluru-kidnap-22
  • കോഴിക്കോട് എത്തിച്ചത് കാറിന്‍റെ ഡിക്കിയില്‍ ഇട്ടാണ്. നഗ്നനാക്കി ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കി എട്ട് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ആറംഗസംഘം തട്ടിക്കൊണ്ടുപോയ 21 കാരന്‍ മനോരമ ന്യൂസിനോട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പഴയ പെണ്‍സുഹൃത്ത് അമൃതയും   ആണ്‍ സുഹൃത്ത് മിഥുനുമാണ്. പിടികൂടിയ ശേഷം കത്തികൊണ്ട് കുത്തുകയും ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദിക്കുകയും ചെയ്തു. 

കോഴിക്കോട് എത്തിച്ചത് കാറിന്‍റെ ഡിക്കിയില്‍ ഇട്ടാണ്. നഗ്നനാക്കി ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കി എട്ട് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി. 21 കാരന്‍റെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലിസ്, പ്രതികള്‍ ഒളിവിലാണെന്ന് അറിയിച്ചു. Also Read: 'ഹലോ അങ്കിള്‍...'; രാഹുലിന് ഇഷ്ടപ്പെട്ട ബിജെപി നേതാവാര്; ജെന്‍ സിയുടെ ചോദ്യത്തിന് മറുപടി.

സുഹൃത്തുമായി അടിച്ചുപൊളിക്കാന്‍ ബംഗളൂരു നഗരത്തിലേയ്ക്ക് യാത്ര തിരിച്ച കോഴിക്കോട് ഫ്ലോറിക്കന്‍ റോഡ് സ്വദേശിയായ 21കാരന്‍ യാത്രയ്ക്കൊടുവില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. ബംഗളൂരുവിലിറങ്ങിയ യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിയ ആറംഗം സംഘം കോഴിക്കോട് പയിമ്പ്രയിലെത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലെ രഹസ്യകേന്ദ്രത്തിലാക്കി പൂട്ടിയിട്ടു. തുടര്‍ന്ന് നഗ്നനാക്കി ഫോട്ടോയെടുത്ത് വീട്ടുകാര്‍ക്ക് അയച്ച് നല്‍കി. 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു മര്‍ദനവും ഭീഷണിയും.

അന്ന് രാത്രി തട്ടിക്കൊട്ടുപോയവര്‍ ഉറങ്ങുന്ന സമയത്ത് അതിസാഹസികമായി രക്ഷപ്പെട്ട യുവാവ് പൊലിസിന്‍റെ സഹായം തേടുകയായിരുന്നു. കോഴിക്കോട്ടുകാരായ യുവതി അടക്കം ആറംഗ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. എന്നാല്‍ തട്ടിക്കൊണ്ടുപോകലിന്‍റെ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. ഒരു സ്ത്രീയുടെ പേര് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ സ്ത്രീ ആരെന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടുന്നതോടെ കേസിന്‍റെ ചുരുളഴിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.

ENGLISH SUMMARY:

A 21-year-old man who was allegedly abducted by a six-member gang from Bengaluru to Kozhikode has shared his ordeal with Manorama News. According to the victim, the abduction was orchestrated by his former girlfriend Amritha and her male friend Mithun. The youth alleged that after being captured, he was stabbed with a knife and assaulted with hockey sticks. He was then transported to Kozhikode in the trunk of a car.