• ആറായിരത്തിൽ അധികം പേരാണ് തിരുവല്ലയിൽ മാത്രം ദുരിതാശ്വാസ ക്യാപുകളിൽ ഉള്ളത്. കടപ്ര, എടത്വ, വീയപുരം പ്രദേശങ്ങളിലും ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്.

തിരുവല്ലയിലും അപ്പർ കുട്ടനാട് മേഖലയിലും വെള്ളക്കെട്ട് തുടരുന്നു. തിരുവല്ലയിൽ വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ആറായിരത്തിൽ അധികം പേരാണ് തിരുവല്ലയിൽ മാത്രം ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്. കടപ്ര, എടത്വ, വീയപുരം പ്രദേശങ്ങളിലും ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് ഉണ്ടായ എം സി റോഡിൽ തിരുവല്ല തിരുമൂലപുരത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. 

 

അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്ത് അടക്കം കഴിഞ്ഞ രാത്രി മഴ പെയ്തില്ല. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി വെച്ചിരിക്കുകയാണ്. പത്തനംതിട്ടയുടെ പടിഞ്ഞാറു ഭാഗത്തെ പ്രദേശങ്ങളായ പന്തളം, കടക്കാട്, ചേരിക്കൽ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇനി 7, 8 തീയതികളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. 

 

അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്ത് അടക്കം കഴിഞ്ഞ രാത്രി മഴ പെയ്തില്ല. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി വെച്ചിരിക്കുകയാണ്. പത്തനംതിട്ടയുടെ പടിഞ്ഞാറു ഭാഗത്തെ പ്രദേശങ്ങളായ പന്തളം കടക്കാട്,  ചേരിക്കൽ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇനി 7 8 തീയതികളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.

 

അതേസമയം, കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനം. മീനച്ചിലാറില്‌ ജലനിരപ്പ് താഴ്ന്നു. ഇന്നലെ 21 അടിയായിരുന്ന ജലനിരപ്പ് ഇന്ന് 16.5 അടിയായി കുറഞ്ഞു. പാലാ നഗരത്തില്‍ വെള്ളമിറങ്ങി. മണിമലയാറിലും ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വീടുകളും റോഡുകളും വെള്ളത്തിലാണ്. ഇടവിട്ട് മഴയുള്ളതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരുകയാണ്.

 

ഇല്ലിക്കൽ, താഴത്തങ്ങാടി പ്രദേശങ്ങളിലും, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ നൂറിലധികം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. 71 ദുരിതാശ്വാസ ക്യാംപുകളിലായി 1678 പേരാണ് കഴിയുന്നത്.

 

ENGLISH SUMMARY:

Waterlogging continues to affect Thiruvalla and the Upper Kuttanad region, with floodwaters yet to recede from many homes in Thiruvalla. More than 6,000 people are currently staying in relief camps in Thiruvalla alone. Flooding also persists in Kadapra, Edathua, Veeyapuram, Pandanad, and Thiruvanvandoor. Traffic congestion remains severe on the MC Road at Thirumoolapuram in Thiruvalla due to waterlogging. Traffic has also been affected on the Thiruvalla–Ambalappuzha Road and the Mavelikkara Road.