പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു. പേരാമ്പ്ര - വടകര-ചാനിയംകടവ് റൂട്ടിലോടുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് സ്വദേശി ഹരീഷ് (40)എന്ന മോനൂട്ടനാണ് മരിച്ചത്. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്. Also Read: എസ്ഐയുടെ കൈ ബലമായി പിടിച്ചുതിരിച്ചു, കോണ്‍സ്റ്റബിളിന്റെ മുഖത്തേക്ക് പുകയൂതി; യുവാവ് പിടിയില്‍
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഹരീഷിനെ ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബസില്‍ തന്നെ കിടന്നുറങ്ങിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാത്രി പത്തരയോടെ ഭാര്യ വിളിച്ചപ്പോള്‍ താന്‍ വരാമെന്ന് അറിയിച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. Also Read: ‘ബലാത്സംഗത്തിനു കാരണം അവള്‍ തന്നെ’; 30കാരിയെക്കൊണ്ട് തുപ്പല്‍ നക്കിച്ചു, ഖാപ് പഞ്ചായത്തിന്റെ ക്രൂരത
പിന്നാലെ പുലര്‍ച്ചെ അഞ്ചരയോടെ സഹോദരന്‍ വന്നന്വേഷിച്ചപ്പോഴാണ് ബസിന്റെ പിന്‍വാതില്‍ ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയാണ് ഭാര്യ. മക്കൾ തന്മയ (വിദ്യാർത്ഥി എ യു പി സ്കൂൾ വാല്യക്കോട്), ആലിയ (യുകെജി വിദ്യാർത്ഥിനി രാമല്ലൂർ എൽപി സ്ക്കൂൾ). മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.