പ്രിയദര്‍ശിനി പദ്ധതി കാരണമുണ്ടായ  നഷ്ടം നികത്താനായി സ്വകാര്യ ബസുകള്‍ക്ക്  അവധി ദിവസങ്ങളില്‍  സ്പെഷല്‍ പെര്‍മിറ്റ് നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ സമരത്തിനൊരുങ്ങുന്നു. ഉണ്ടായിരുന്ന  വരുമാനം പോലും ഇല്ലാതാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്  ഓപ്പറേറ്റേഴ്സ് അസോസ‌ിയേഷന്‍ ആരോപിച്ചു.

കുടുംബശ്രീ  ഉള്‍പ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകള്‍ നടത്തിയിരുന്ന തീര്‍ത്ഥാടനയാത്രകളും വിനോദയാത്രകളുമൊക്കെയായിരുന്നു ആകെയുണ്ടായിരുന്ന വരുമാനം. പ്രിയദര്‍ശിനി സൗജന്യയാത്ര വന്നതോടെ അത് നിലച്ചു. അവധി ദിവസങ്ങളില്‍ റൂട്ടിലോടുന്ന  സ്വകാര്യ ബസുകള്‍ക്ക്  സ്പെഷ്യല്‍ പെര്‍മിറ്റ് കൂടി നല്‍കിയാല്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ തന്നെ ഇല്ലാതാകും. 

സ്വകാര്യ ബസുകള്‍ക്ക് 11000 രൂപ മാത്രമാണ് മൂന്നുമാസത്തെ നികുതി. ഈ സ്ഥാനത്ത് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ 50,000 രൂപയോളമാണ് നികുതി അടയ്ക്കുന്നത്. ഉയര്‍ന്ന നികുതി നല്‍കിയിട്ടും ‌കോണ്‍ട്രാക്ട് കാര്യാജ് സര്‍വീസുകളെ  തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. വലിയ ബസ്കകളെ മാത്രമല്ല  ഏഴ് സീറ്റ് മുതലുളള  എല്ലാ ടൂറിസ്റ്റ് വാഹനങ്ങളെയും ബാധിക്കും.അതുകൊണ്ടുതന്നെ  സ്വകാര്യബസുകള്‍ക്ക്  സ്പെഷല്‍ പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

Kerala Bus Operators Announce Strike Over Special Permit Decision: