• പ്രളയം ബാധിച്ച പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. റാന്നിയിലും ആറന്മുളയിലും സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും.

പ്രളയം ബാധിച്ച പത്തനംതിട്ട മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിയിലെ.ും തുടര്‍ന്ന് റാന്നിയിലെയും ‌ദുരിതബാധിതപ്രദേശങ്ങളില്‍ മുഖ്യമന്ത്രി എത്തും. കൂടുതല്‍ സഹായം മറ്റന്നാള്‍ മന്ത്രിസഭായോഗം പരിഗണിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റാന്നിയില്‍ പ്രളയം ബാധിച്ചവര്‍ കഴിയുന്ന കാമ്പ് സന്ദര്‍ശിച്ചു. റാന്നിയിലെ വ്യാപാരികള്‍ക്ക് വലിയ നഷ്ടം വന്നുവെന്നും പരിഹാരം മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ പ്രളയങ്ങളും മുന്‍കൂട്ടി പറയാനാവില്ല. ചില പരിമിതികള്‍ ഉണ്ട്. മഴ വന്നാല്‍ ആദ്യം ബാധിക്കുന്നത് റാന്നിയെ ആണ്. ഇതില്‍ സമഗ്രപഠനം നടത്തുമെന്നും സുരക്ഷാക്രമീകരണത്തിനായി കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരിട്ട നഷ്ടങ്ങള്‍ കണ്ണീരോടെ താമസക്കാര്‍ ചെന്നിത്തലയോട് പറഞ്ഞു.

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിലെ മിന്നൽ പ്രളയ ഭീതി തൽക്കാലം ഒഴിഞ്ഞു. റാന്നി അടക്കം കിഴക്കൻ മേഖലയിൽ വെയിൽ വീണെങ്കിലും കാർമേഘം ഒഴിഞ്ഞിട്ടില്ല. റവന്യൂ മന്ത്രി എപി അനിൽകുമാറും മന്ത്രി പിസി വിഷ്ണുനാഥും റാന്നിയിൽ വെള്ളം കയറി നശിച്ച കടകൾ സന്ദർശിച്ചു.

പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയിലെ മിന്നൽ പ്രളയത്തിന്‍റെ ഭീതി തൽക്കാലം ഒഴിഞ്ഞു. ഇനി 7, 8 തീയതികളിൽ തീവ്ര മഴയെന്ന മുന്നറിയിപ്പുണ്ട്. കഴിഞ്ഞ രാത്രി ശബരിമല വനമേഖലയിലും ജില്ലയിൽ എല്ലായിടത്തും പെരുമഴ പെയ്തു. പമ്പ ത്രിവേണിയിൽ പാലം തൊട്ട് വെള്ളം കുതിച്ചൊഴുകി. കക്കാട്ടാറും അച്ചൻകോവിലാറും നിറഞ്ഞൊഴുകി. ഉച്ചയോടെ ജലനിരപ്പ് കുറഞ്ഞു.  റാന്നിയിൽ പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ വീണ്ടും വെള്ളം കയറുമെന്ന ആശങ്കയും മാറി.

താഴ്ന്ന ചിലയിടങ്ങളിൽ ചെറിയ വെള്ളക്കെട്ടുണ്ട്. റവന്യൂ മന്ത്രി അനിൽകുമാറും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥും റാന്നി താലൂക്ക് ഓഫീസിൽ അവലോകന യോഗം നടത്തി. നിരീക്ഷണത്തിനായി രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനായി കൊല്ലം വാടി കടപ്പുറത്തുനിന്ന് 14 മീൻ പിടിത്ത ബോട്ടുകളും എത്തിയിട്ടുണ്ട്. അവലോകന യോഗത്തിനുശേഷം മന്ത്രിമാർ വെള്ളം കയറിയ കടകളിൽ സന്ദർശനം നടത്തി. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ വിശദമായ പരിശോധന നടത്തും

പ്രളയത്തിൽ മുങ്ങിയ കടകൾ തുറക്കണമെങ്കിൽ ഇനിയും ദിവസങ്ങൾ കഴിയും. പലരും കടക്കണിയിലാണ്. അതേസമയം ജലനിരപ്പ് ഉയർന്നതോടെ മൂഴിയാർ അണകെട്ടിൻ്റെ ഷട്ടർ 15 സെൻ്റിമീറ്റർ ഉയർത്തി. കക്കി , പമ്പ അണക്കെട്ടുകളിൽ വെള്ളം കുറവാണ്. അടുത്തെങ്ങും തുറക്കേണ്ട സാഹചര്യമില്ല. നിലവിൽ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴയില്ല.

ENGLISH SUMMARY:

Chief Minister V.D. Satheesan is scheduled to visit flood-affected areas in Pathanamthitta, starting with Aranmula and Ranni, to assess the ground situation. Home Minister Ramesh Chennithala visited relief camps in Ranni and assured that additional assistance for affected traders will be discussed in the upcoming cabinet meeting. Although the immediate flash flood threat in the eastern regions has subsided as water levels recede, authorities remain vigilant ahead of heavy rain warnings issued for August 7 and 8. Meanwhile, cabinet ministers reviewed rescue operations, deploying helicopters and fishing boats, while the Moosiyar dam shutter was slightly raised due to rising water levels.