മഴക്കെടുതിയ്ക്കിടെ മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തെന്ന ആക്ഷേപത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. താന്‍ ഭക്ഷണം കഴിച്ചുപോയെന്നും എന്തൊരു ഹീനമായ അപവാദപ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുന്‍ മുഖ്യമന്ത്രി ഈ സമയം നിരാഹാരമായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
'രാവിലെ അഞ്ചുമണിക്കാണ് മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരം അറിയുന്നത്. അഞ്ചുമണി തൊട്ട് റവന്യൂ മന്ത്രിയെ ബന്ധപ്പെട്ടു, ചീഫ് സെക്രട്ടറിയെ വിളിച്ചു, ജില്ലയിലെ ചുമതലയുള്ള ഉള്ള മന്ത്രിമാരെ ബന്ധപ്പെട്ടു, എല്ലാ കലക്ടര്‍മാരേയും ബന്ധപ്പെട്ടു, എല്ലാ മന്ത്രിമാരും സ്ഥലത്തെത്തി. അങ്ങോട്ട് വരേണ്ട ആവശ്യമുണ്ടോ എന്ന് അവരോട് ചോദിച്ചു. വരേണ്ട ആവശ്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് നിശ്ചയിച്ചിരുന്ന പരിപാടിക്ക് പോയി. അന്ന് മൂന്നുമണിയായപ്പോഴാണ് ഭക്ഷണം കഴിച്ചത്. 2018ലും 19ലും ദുരന്തം ഉണ്ടായിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമാണ് ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അന്ന് ഭക്ഷണം കഴിച്ചു പോയി.
നിങ്ങൾ എത്ര അപവാദ പ്രചരണമാണ് നടത്തുന്നത്. മൂന്നുമണിക്കാണ് ഞാൻ മലപ്പുറത്തെത്തുന്നത്. എന്‍റെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ. എന്തൊരു ഹീനമായ അപവാദ പ്രചരണമാണ് നടക്കുന്നത്, ഭക്ഷണം കഴിച്ചെന്ന്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപ്പോയി, ഇനി മുതൽ ഭക്ഷണം കഴിക്കാതിരിക്കും. ഭക്ഷണം കഴിച്ചതില്‍ എന്ത് ഔചിത്യ കുറവാണ് ? ഭക്ഷണം കഴിക്കാൻ പാടില്ലേ? നിങ്ങൾക്ക് വേറെ എന്തോ ഒരു ഉദ്ദേശമുണ്ട്, ഞാൻ ഭക്ഷണം കഴിച്ചു പോയി ക്ഷമിക്കണം,' മുഖ്യമന്ത്രി പറഞ്ഞു.