dhyan-about-sreenivasan-friends

വീണ്ടും മുഖ്യമന്ത്രി പരാമര്‍ശവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. താന്‍ സിഎം ആവണമെന്ന് പറഞ്ഞത് വെറുതെയാണെന്നും തമാശയ്ക്ക് പറഞ്ഞതാണെന്നും ധ്യാന്‍ പറഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞുള്ള പരിപാടിയിലാണ് ധ്യാനിന്‍റെ പരാമര്‍ശം. 'ഞാന്‍ സിഎം ആവണമെന്ന് പറഞ്ഞപ്പോള്‍ ഹൈബി ചേട്ടന്‍ എന്നെ നോക്കി ചിരിച്ചു. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. നിങ്ങള്‍ മുഖ്യമന്ത്രി ആവുമ്പോള്‍ ഞാന്‍ പ്രതിപക്ഷ നേതാവ് ആയിക്കോളാം. അതുകൊണ്ട് ടെന്‍ഷന്‍ വേണ്ട', എന്നായിരുന്നു ധ്യാൻ പറ‍ഞ്ഞത്.

മുഖ്യമന്ത്രിയെ പറ്റിയും ധ്യാന്‍ സംസാരിച്ചു. 'നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാവൂ. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നമ്മള്‍ ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മനസിന്‍റെ സൂചികയാണ് അല്ലെങ്കില്‍ മുഖത്തിന്‍റെ സൂചികയാണ് മനസ്. ചില ആള്‍ക്കാരുടെ മനസില്‍ ഉള്ളതെല്ലാം തന്നെ മുഖത്ത് വരും. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ചിലരെ നാം കണ്ടിട്ടുണ്ടാവും. പക്ഷേ മനസില്‍ എന്താണോ ഉള്ളത് അത് മുഖത്ത് കാണിക്കുന്ന ചുരുക്കുന്ന ചില വ്യക്തികളില്‍ ഒരാളാണ് മുഖ്യമന്ത്രി,' ധ്യാന്‍ പറഞ്ഞു. 

ENGLISH SUMMARY:

Dhyan Sreenivasan's recent statement about becoming Chief Minister has generated buzz. He clarified that his remarks were made in jest during an event in Kochi, playfully suggesting he'd be the Opposition Leader when Hybi Eden becomes CM.