ഇന്നലെ കേരളത്തിൽ ഉണ്ടായത് അതിതീവ്രമഴ കേന്ദ്രകാലാവസ്ഥാ വകുപ്പ്. കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്നും ഐഎംഡി അറിയിച്ചു. ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36 സെന്റിമീറ്ററാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആറാം തീയതി മുതൽ കേരളത്തിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കേരളത്തിലെ മഴയില്‍ കൃത്യമായ അറിയിപ്പ് നൽകിയിരുന്നു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. ഇന്ന് കേരളത്തിൽ ഓറഞ്ച് അലർട്ടാണെന്നും ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ ഡല്‍ഹിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്നും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്. മഴക്കെടുതിയില്‍ ഒന്‍പതുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനൊപ്പം ഏഴുപേരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. 209 ദുരിതാശ്വസ ക്യാംപുകളിലായി 5792 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിയും ഏത് സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രിയും അറിയിച്ചു. Also Read: പി.സി. ജോര്‍ജിന്‍റെ വീട്ടിലും വെള്ളം കയറി; 10 ലക്ഷത്തിന്റെ നഷ്ടം; ഭാര്യയുടെ തുണിക്കടയും മുങ്ങി
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഒന്‍പതുപേരുടെ ജീവനാണ് പൊലിഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ മല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പതിമൂന്നുപേര്‍ക്കാണ് പരുക്കേറ്റത്. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വെള്ളം കയറിയ പ്രദേശങ്ങളില്‍ ശുചീകരണത്തിന് നിര്‍ദേശം നല്‍കിയെന്നും ദുരിതാശ്വാസ ക്യാംപുകള്‍ പരാതിരഹിതമാക്കാന്‍ ശ്രമം തുടങ്ങിയതായും റവന്യൂ മന്ത്രി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.