കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ക്കടക്കം അവധി ബാധകമായിരിക്കും.
ആലപ്പുഴ ജില്ലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തി ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്നും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. മഴക്കെടുതിയില്‍ പത്തുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനൊപ്പം ഏഴുപേരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. 209 ദുരിതാശ്വസ ക്യാംപുകളിലായി 5792 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിയും ഏത് സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രിയും അറിയിച്ചു.
അടുത്തദിവസങ്ങളില്‍ തീവ്രത കുറയുമെങ്കിലും മഴയുടെ വരവ് വരും ദിവസങ്ങളിലുമുണ്ടാവും. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഒന്‍പതുപേരുടെ ജീവനാണ് പൊലിഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ മല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പതിമൂന്നുപേര്‍ക്കാണ് പരുക്കേറ്റത്. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. വെള്ളം കയറിയ പ്രദേശങ്ങളില്‍ ശുചീകരണത്തിന് നിര്‍ദേശം നല്‍കിയെന്നും ദുരിതാശ്വാസ ക്യാംപുകള്‍ പരാതിരഹിതമാക്കാന്‍ ശ്രമം തുടങ്ങിയതായും റവന്യൂ മന്ത്രി പറഞ്ഞു.
Also read: കേരളത്തിലേത് അതിതീവ്രമഴ; നാളെ 10 ജില്ലകളില്‍ യെലോ അലര്‍ട്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. നാളെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് കാലാവസ്ഥ മുന്നറിയിപ്പ്.