• കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേരാൻ കഴിയുന്ന റെയിൽ–റോഡ് സൗകര്യങ്ങളുള്ള സ്ഥലം എന്നതാണ് മേവെള്ളൂരിനെ ലിസ്റ്റിൽ ഒന്നാമത് എത്തിച്ചത്

സംസ്‌ഥാനത്ത് എയിംസ് തുടങ്ങാൻ കോട്ടയത്തിന് പ്രഥമ പരിഗണനയെന്ന് സൂചന. വൈക്കം താലൂക്കിലെ മേവെള്ളൂരിൽ 206 ഹെക്ടർ ഭൂമിയാണ് എയിംസിന് ഏറ്റവും അനുയോജ്യം എന്നാണ് സർക്കാർ  കണ്ടെത്തിയിരിക്കുന്നത്. നിലവിൽ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് പ്രവർത്തിക്കുന്നത് ഇവിടെയാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേരാൻ കഴിയുന്ന റെയിൽ–റോഡ് സൗകര്യങ്ങളുള്ള സ്ഥലം എന്നതാണ് മേവെള്ളൂരിനെ ലിസ്റ്റിൽ ഒന്നാമത് എത്തിച്ചത്. 

സർക്കാർ ഭൂമിയായതിനാൽ ആരെയും കുടിയൊഴിപ്പിക്കുകയോ ഭൂമി ഏറ്റെടുക്കൽ നടത്തുകയോ വേണ്ടിവരില്ലെന്നതും സൗകര്യമാണെന്നും വിലയിരുത്തലുണ്ട്. ഇതിന് പുറമെ ജല സ്രോതസ്സായ മൂവാറ്റുപുഴയാറിന്‍റെ സാമീപ്യവും അനുകൂല ഘടകമായി പരിഗണിക്കുന്നു. കൊച്ചി വിമാനത്താവളത്തിലേക്ക് 56 കിലോമീറ്റർ മാത്രമാണ് ദൂരമെന്നതും മേവെള്ളൂരിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

എയിംസിന് കോട്ടയത്തെ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരനും നേരത്തേ സൂചനകള്‍ നല്‍കിയിരുന്നു.വെള്ളൂരില്‍ 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തടസമില്ലെന്നും അനുയോജ്യമായ സ്ഥലം വെള്ളൂരാണെന്നും മന്ത്രി മോന്‍സ് ജോസഫും അഭിപ്രായപ്പെട്ടിരുന്നു. വ്യവസായ വകുപ്പിന്‍റെ കൈവശമുള്ള 700 ഏക്കറില്‍ നിന്ന് സ്ഥലം കണ്ടെത്താമെന്ന് ആയിരുന്നു മന്ത്രി ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തിന് അനുവദിച്ച എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ലെന്നായിരുന്നു നേരത്തേ ഉയര്‍ന്ന ആക്ഷേപം. 

ENGLISH SUMMARY:

The Kerala government has identified Velloor in Vaikom taluk, Kottayam, as the prime location for setting up the state's AIIMS project. Spanning 206 acres of government-owned land currently occupied by Kerala Paper Products Limited (KPPL), the site offers strategic advantages including excellent rail and road connectivity, proximity to the Muvattupuzha river, and being just 56 kilometers from the Cochin International Airport. Since the land is already under state government ownership, it eliminates the need for land acquisition or displacement, positioning Kottayam at the forefront of the selection process.