wayanad-orange-alert-district-collector-holiday-educational-institutions
  • റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് അധികൃതർ

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. 

അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രഫഷനല്‍ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.

ENGLISH SUMMARY:

Wayanad district collector has declared a holiday for all educational institutions tomorrow due to the orange alert issued by the central meteorological department. This closure applies to professional colleges, tuition centres, and anganwadis across the district. However, residential schools and colleges are exempted from this holiday order. Students and parents are advised to stay updated with official announcements regarding weather safety.