ആലുവയിൽ കാണാതായ 12 വയസുകാരി ശ്രീ ഭദ്രയെ കണ്ടെത്തി. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പുണെയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പെണ്‍കുട്ടിയെ കണ്ടെത്താനായി മഹാരാഷ്ട്രയിലെ താനെ കേന്ദ്രീകരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. 25 ന് രാത്രി മുതലാണ് കരുമാലൂർ സ്വദേശിയായ ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെ കാണാതായത്. രാത്രി എട്ടരയോടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടിൽ‌ പാഠപുസ്തകം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് ശ്രീഭദ്ര വീട്ടിൽ നിന്നിറങ്ങിയത്. 

പിന്നീട് കുട്ടി തിരിച്ചെത്തിയില്ല. കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കയ്യിലുള്ള മൊബൈലിന്‍റെ ലൊക്കേഷന്‍ കാസർഗോട്, മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലായി പൊലീസ് ട്രേസ് ചെയ്തിരുന്നു. 

ENGLISH SUMMARY:

Sreebhadra, a 12-year-old girl from Karumalloor near Aluva who went missing on the night of the 25th, has been found safe. She was taken into police custody from the Nizamuddin Express after the train arrived in Pune. The girl had initially left her home around 8:30 PM saying she was going to a friend's house to pick up a textbook, but never returned and switched off her mobile phone. Following a complaint from her family, police tracked her mobile location through Kasaragod, Mangaluru, and Mumbai, ultimately centering their search in Thane, Maharashtra, before safely locating her.