poothana-book

TOPICS COVERED

വ്യക്തിപൂജ വിവാദത്തിന് തിരിതെളിച്ച വിപ്ലവ സൂര്യൻ ഗാനത്തിന്റെ രചയിതാവ് പ്രദീപൻ കടേപ്രവും വിമർശനങ്ങൾ ഏറ്റുവാങ്ങിയ പി ജയരാജനും ഒരു വേദിയിൽ ഒന്നിച്ചു. കണ്ണൂർ മൊകേരിയിൽ പ്രദീപൻ കടേപ്രത്തിൻ്റെ പുതിയ പുസ്‌തകം "പൂതന" യുടെ പ്രകാശന വേദിയിലായിരുന്നു രാഷ്ട്രീയ പ്രാധാന്യമുള്ള രംഗം. പാർട്ടിയിൽ തനിക്ക് വലിയ വിമർശനം എൽക്കേണ്ടി വന്ന ഗാനം എഴുതിയ പ്രദീപൻ്റെ പുസ്തകം പി ജയരാജൻ തന്നെ പ്രകാശനം ചെയ്തു.

വർഷങ്ങൾക്കു മുൻപ് പി ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദങ്ങളും "കണ്ണൂരിന്റെ വിപ്ലവ  സൂര്യൻ" ഗാനവും ആരും മറന്നുകാണില്ല.  പുറച്ചേരി ഗ്രാമീണ കലാസമിതിയാണ് ജയരാജനെ പ്രകീർത്തിക്കുന്ന ഗാനവുമായി അന്ന് രംഗത്തുവന്നത്. വ്യക്തിപൂജയെ പി ജയരാജൻ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്ന കാലമായിരുന്നു അത്. വിവാദങ്ങൾ പിന്നീട് കെട്ടടിങ്ങിയെങ്കിലും രാഷ്ട്രീയ കേരളം അതൊന്നും മറന്നിരുന്നില്ല. എട്ടു വർഷങ്ങൾക്കിപ്പുറം ആ വിവാദത്തിലെ രണ്ടു നായകർ ഒരു വേദിയിൽ. പട്ടെഴുത്തുകാരന്റെ കവിതാ സമാഹാര പ്രകാശനത്തിന് ജയരാജനെ തന്നെ കാലം തേടിയെത്തി. പ്രദീപൻ കടേപ്രം മടിച്ചുമടിച്ചാണ് തന്നെ ക്ഷണിക്കാൻ വന്നതെന്നും തൻ്റെ ഉത്തരവാദിത്തമായി തോന്നിയതുകൊണ്ടാണ് ക്ഷണം സ്വീകരിച്ചത് എന്നും പി ജയരാജൻ പഴയ വിവാദവും ജയരാജൻ ഓർത്തെടുത്തു. താൻ പറഞ്ഞിട്ടല്ല അന്ന് പാട്ട് എഴുതിയത്. നിറഞ്ഞ സദസിലായിരുന്നു "പൂതന" യുടെ പ്രകാശനം

ENGLISH SUMMARY:

Pradheepan Kadepre, the lyricist behind the controversial "Revolutionary Surya" song that sparked a personality cult debate, appeared on the same stage as P Jayarajan, who faced criticism for it. This significant political moment occurred at the book launch of Kadepre's new book, "Poothana," in Mokeri, Kannur.