വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അത്യാധുനിക ഡ്രോണുകള്‍ വരുന്നു. തടവുകാര്‍ രക്ഷപ്പെട്ടാല്‍ കയ്യോടെ തിരഞ്ഞു പിടിക്കാം. ഇതിനു പുറമെ, ജയിലനകത്തെ സുരക്ഷയ്ക്കും ഉപകരിക്കും വിധമാണ് ഡ്രോണുകള്‍ വാങ്ങുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല , ഡ്രോണുകളുടെ പരീക്ഷണ പറക്കല്‍ നേരിട്ടു വിലയിരുത്തി. 

139 ഏക്കറുണ്ട് വിയ്യൂര്‍ ജയിലും പരിസരവും. ഏതെങ്കിലും തടവുകാരന്‍ ചാടിയാല്‍ ഈ കാട്ടിനുള്ളില്‍ ഒളിച്ചിരിക്കും. ഡ്രോണുണ്ടെങ്കില്‍ തടവുകാരനെ കണ്ടെത്താം. രാത്രിയിലും സൂക്ഷ്മ കാഴ്ചയുള്ള ഡ്രോണുകള്‍. ഇതിനെല്ലാം പുറമെ, ഭൂമിയ്ക്കടിയില്‍ നിശ്ചിത ആഴത്തില്‍ എന്തെങ്കിലും കുഴിച്ചിട്ടുണ്ടെങ്കില്‍ അതും കണ്ടെത്താം. വനംവകുപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇനി ജയിലിലും വരും. പരീക്ഷണപറക്കല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടു കണ്ടു. ആദ്യമായി ഡ്രോണ്‍ സ്ഥാപിക്കുന്നത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കുമെന്ന് മന്ത്രി പറ‍ഞ്ഞു.

രാജ്യത്ത് ആദ്യമായാണ് സുരക്ഷയ്ക്കായി ജയിലുകളില്‍ ഡ്രോണ്‍ കൊണ്ടുവരുന്നതെന്ന് ജയില്‍ മേധാവി എ.ഡി.ജി.പി. എസ്.ശ്രീജിത്ത് പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ പുറമെ നിന്നുള്ള ആരോ ഡ്രോണ്‍ പറത്തിയിരുന്നു. ഇതു ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പറന്നത് വിമാനമാണെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. 

ENGLISH SUMMARY:

Viyoor Central Jail is set to implement advanced drone technology to enhance security and quickly apprehend escapees. This innovative measure will also aid in maintaining overall safety within the prison premises.