കോട്ടയം പാലാ നഗരസഭയിൽ പുതിയ നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇരുപതു ദിവസത്തിനുള്ളിൽ നടക്കും. കോൺഗ്രസ് വിമതർ നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് പുറത്തുനിന്ന് പിന്തുണ നൽകാനാണ് കേരള കോൺഗ്രസ് എം തീരുമാനം. വിപ്പ് ലംഘിച്ച നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം നിയമനടപടി ഒഴിവാക്കണമെന്ന് .
കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദം ശക്തമാണ്. സ്വതന്ത്ര മുന്നണിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനാണ് ശ്രമിച്ചതെന്നും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണം ഉണ്ടാകുമെന്നുമാണ് വിമത കോൺഗ്രസ് കൗൺസിലർ മാരുടെ നിലപാട്.