Image: Kerala High Court, Manorama
ബി.എൽ.എമ്മിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പരാതിക്ക് പ്രഥമദൃഷ്ട്യാ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മലപ്പുറം തിരൂർ സ്വദേശിയായ അനൂപ് 2025 മാർച്ചിലാണ് സിബിഐ, ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ തെളിവുകൾ ഇല്ലാത്ത പൊതുവായ ആരോപണങ്ങളും അനുമാനങ്ങളും മാത്രമാണെന്ന് കോടതി വിലയിരുത്തി. അംഗങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതായി ബി.എൽ.എം സൊസൈറ്റി പറഞ്ഞു.
ബിഎൽഎമ്മിന്റെ വളർച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനടപടികൾ ആസൂത്രണം ചെയ്തിരുന്നത്. ഹൈക്കോടതി വിധിയോടെ അത്തരം ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ബി.എൽ.എം സ്ഥാപക ചെയർമാൻ ആർ.പ്രേംകുമാർ പറഞ്ഞു.