മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടി തുടരുമെന്ന് സ്വപ്ന സുരേഷ്. പിണറായിയേക്കാൾ അദ്ദേഹത്തിന്റെ ഭാര്യയാണ് ശക്ത. ചികില്‍സക്കെന്ന പേരില്‍ വിദേശയാത്രകൾ നടത്തുന്നത് ബിസിനസിനാണ്. മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽ കാണുമെന്നും തനിക്കെതിരായ കള്ളക്കേസുകളില്‍ നിന്ന് മോചനം േതടുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
ലൈഫ് മിഷന്‍ കോഴ കേസില്‍ ഈ മാസം സ്വപ്ന സുരേഷിനെ മൂന്നു മണിക്കൂറോളം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. മുട്ടത്തറയിലുള്ള വിജിലന്‍സ് ഓഫിസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പുതിയ അന്വേഷണം വരുമെന്ന് അന്ന് സ്വപ്‌ന പ്രതികരിച്ചിരുന്നു.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കുറ്റപത്രം നല്‍കുന്നതിനു മുന്നോടിയായാണ് വിജിലന്‍സ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്. ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഭാഗമായി യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.