കള്ളന്‍ വിജയന്‍ ലേഖന വിവാദത്തില്‍ ദേശാഭിമാനി വരാന്തപതിപ്പ് എഡിറ്റര്‍ കെ. ആര്‍ അജയന്‍ ഓഫീസില്‍ പ്രവേശിക്കുന്നതിന് അപ്രഖ്യാപിത വിലക്ക്. അജയന്‍റെ മുറി ദേശാഭിമാനി ഇന്നലത്തെ പൂട്ടിയതോടെ ഓഫീസില്‍ എത്താതെ വിട്ടുനില്‍ക്കുകയാണ് അജയന്‍. അജയനെതിരെ ദേശാഭിമാനി നടപടിയെടുത്തേക്കും. അതിനിടെ ദേശാഭിമാനി ഒഴിവാക്കിയ കള്ളന്‍ വിജയന്‍ എന്ന ലേഖനം ലേഖകന്‍ ടി. സി രാജേഷ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു.
കള്ളന്‍ വിജയന്‍ എന്നൊരു ലേഖനമേ ദേശാഭിമാനിക്ക് മുന്‍പില്‍ ഇല്ലെന്നുള്ള എം. സ്വരാജിന്‍റെ വാദം ആദ്യം തന്നെ പൊളിഞ്ഞിരുന്നു. ഇപ്പോള്‍ അതേ കള്ളന്‍ വിജയന്‍ എന്ന ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുയാണ് ലേഖകന്‍ ടി. സി രാജേഷ്. എന്നാല്‍ ഈ ലേഖനം ഒഴിവാക്കാന്‍ വേണ്ടി വി.എസ് അനുസ്മരണമുള്ള വരാന്തപതിപ്പ് അച്ചടിക്കാതിരുന്നതിലെ വിവാദം സിപിഎമ്മിന് നാണക്കേടായി. ഇത് ദേശാഭിമാനിയില്‍ കടുത്ത ഭിന്നതക്ക് വഴിവെച്ചിരിക്കെയാണ്.
നാടകപ്രവര്‍ത്തകനായ കള്ളന്‍ വിജയനെപ്പറ്റിയുള്ള ലേഖനം ഒഴിവാക്കിയത് മറ്റ് മാധ്യമങ്ങളറിഞ്ഞതില്‍ കെ.ആര്‍ അജയനോട് ചോദിച്ച വിശദീകരണത്തിന് ഇന്നലെ തന്നെ അജയന്‍ മറുപടി നല്‍കിയിരുന്നു. നാടകപ്രവര്‍ത്തകനായ കള്ളന്‍ വിജയന്‍ എന്ന് വിളിപ്പേരുള്ള ആളിനെപ്പറ്റിയാണ് ലേഖനമെന്നും തലക്കെട്ടില്‍ പ്രശ്നമില്ല എന്നുമാണ് അജയന്‍ ദേശാഭിമാനിക്ക് നല്‍കയിരിക്കുന്ന മറുപടി. പാര്‍ട്ടിവിരുദ്ധമായത് ഒന്നും ലേഖനത്തില്ലെന്നും അജയന്‍ മറുപടി നല്‍കിയിട്ടുണ്ട്.
എന്നാല്‍ വിശദീകരണം തള്ളി നടപടിയിലേക്ക് പോകാനാണ് സാധ്യത. ഇന്നലെ മുതല്‍ കെ.ആര്‍ അജയന്‍റെ മുറി ദേശാഭിമാനി പൂട്ടിയിരിക്കെയാണ്. അതിനാല്‍ ഓഫീസിലേക്ക് എത്താന്‍ കഴിയാത്ത അപ്രഖ്യാപിത വിലക്ക് അജയന്‍ നേരിടുന്നുണ്ട്. നാലു പേജുള്ള വാരാന്തപതിപ്പില്‍ ആദ്യ പേജില്‍ വിഎസ് അനുസ്മരണവും അവസാന പേജില്‍ കള്ളന്‍ വിജയന്‍ എന്ന ലേഖനവും വന്നാല്‍ അത് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുമെന്ന കരുതിയാണ് ഞായാറാഴ്ട വിതരണം ചെയ്യേണ്ടിയിരുന്നു വാരാന്തപതിപ്പ് തന്നെ ദേശാഭിമാനി അച്ചടിക്കാതിരുന്നത്.