dr-mk-ram-arrested
  • കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യ പ്രതിയും അധ്യാപകനുമായ ഡോ.എം.കെ റാമിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് പിടിയിലായത്. റാമിനെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്യും.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതിയും അധ്യാപകനുമായ ഡോ.എം.കെ റാമിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് പിടിയിലായത്. റാമിനെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്യും. സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ വൈ.രാജൻ– സി.ആർ.ലത ദമ്പതികളുടെ മകൻ നിതിൻരാജ് ഏപ്രിൽ 10ന് ആണ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചത്. 

സംസ്ഥാന ക്രൈംബ്രാഞ്ച് എസ്പി കെ.വി.വേണുഗോപാലിന്‍റെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിലെ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. നിതിൻരാജിന്‍റെ മരണം ഡിവൈഎസ്പി സുധീർ കല്ലനും മരണത്തിനു കാരണമെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ ‌ലോൺ ആപ് ഇടപാട് ഡിവൈഎസ്പി ജീവൻ ജോർജുമാണ് അന്വേഷിക്കുന്നത്. 

ENGLISH SUMMARY:

The special investigative team has taken Dr. M.K. Ram, the primary accused and teacher in connection with the tragic death of BDS student Nithin Raj at Anjarakandy Dental College, into custody from Kodagu, Karnataka. Nithin Raj had tragically died after jumping from the medical college building on April 10, following which the Supreme Court also dismissed the accused professor's anticipatory bail plea.