കഴിക്കുന്ന വിഭവങ്ങള്‍ക്ക് രുചി അല്‍പം കൂടുതല്‍ അനുഭവപ്പെടുന്ന ഒരു സ്പെഷ്യല്‍ കഫെയുണ്ട് എറണാകുളത്ത്. ഇവിടെ എത്തിയാല്‍ വയറും മനസും ഒരുപോലെ നിറയും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഇവിടെ ദൈവത്തിന്‍റെ രുചിക്കൂട്ട് വെയ്ക്കുന്നതും വിളമ്പുന്നതും.

നായരമ്പലത്തുള്ള 'കാനാ' കഫേയാണ് ഈ വിഭവങ്ങൾ ഒരുക്കുന്ന ഇടം. ഭിന്നശേഷിക്കാരായുള്ള കുട്ടികൾക്ക് വേണ്ടിയുള്ള കരുണ സ്‌പെഷ്യൽ എന്ന സ്കൂളിനോട് ചേർന്നാണ് കഫെ പ്രവർത്തിക്കുന്നത്. ഇവിടെ പാചകം ചെയ്യുന്നതിലും അത് വിളമ്പുന്നതിലുമെല്ലാം ഈ കുട്ടികൾ മുൻനിരയിൽ തന്നെയുണ്ട്. കുട്ടികളുടെ ആത്മവിശ്വാസവും കഴിവും വർദ്ധിപ്പിക്കലാണ് ലക്ഷ്യമെന്ന് അധ്യാപകർ പറയുന്നു. കഫേയിലെ വിഭവങ്ങളും ഇവരെ പോലെ തന്നെ സ്പെഷ്യലാണ് പരിഷ്‌ക്കരി പഴംപൊരി, ചിരി മുട്ട... അങ്ങനെ പോകുന്നു. 

ഈ കുഞ്ഞുങ്ങൾക്ക് വേണ്ടത് സഹതാപമല്ല മറിച്ച് സ്വയം പര്യാപതരാകാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള അവസരമാണ്. ഭക്ഷണം ഒരു വികാരമാണെങ്കിൽ ഇവിടെ വിളമ്പുന്ന ആഹാരത്തിലും സ്നേഹത്തിന്റെ നന്മയുടെ കണം നിങ്ങൾക്കും നേരിട്ടനുഭവിക്കാം. 

ENGLISH SUMMARY:

A special cafe in Ernakulam, known as 'Kanna' Cafe in Nayarambalam, offers a delightful culinary experience prepared and served by students with disabilities. This initiative aims to boost the confidence and skills of these students, providing them with opportunities for self-sufficiency and a platform to showcase their talents.