psc

TOPICS COVERED

  • വിവിധ കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള തസ്തികകൾക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്.

ആലപ്പുഴ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറിപ്പോയതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) റദ്ദാക്കി. ചോദ്യപേപ്പര്‍ മാറി നല്‍കിയത് ആലപ്പുഴ ലജനത് സ്കൂളിലാണ്. വിവിധ കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള തസ്തികകൾക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയാണ് റദ്ദാക്കിയത്. 

 

കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി തസ്തികകൾക്കായുള്ള ഉൾപ്പെടെയുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയത്. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്. 

 

പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി സെക്രട്ടറി അറിയിച്ചു. കോഴിക്കോട്, കോട്ടയം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി പരീക്ഷകൾ മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഘട്ടത്തിലാണ് പിഎസ്‌സിക്ക് ഈ ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The Kerala Public Service Commission (PSC) has cancelled the examination scheduled to be held this afternoon after the wrong question paper was distributed at an examination centre in Alappuzha district. The question paper mix-up occurred at Lajanath School in Alappuzha. The exam that was cancelled was the 10th-level Common Preliminary Examination for various posts, including Last Grade Servants in different company corporations.