മഴക്കാലത്തു ജലനിരപ്പ് ഉയരുന്നതിനാൽ തിരുവല്ല ഇരുവെള്ളിപ്ര അടിപ്പാതയിൽ റയിൽവേയുടെ പരീക്ഷണ പദ്ധതി. ജലനിരപ്പ് ഉയർന്നാൽ ശബ്ദ സന്ദേശത്തിനൊപ്പം ചുവപ്പ് സിഗ്നൽ ലൈറ്റ് കൂടി തെളിയും. തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ ആദ്യമായി ഇരുവെള്ളിപ്രയിലാണ് പദ്ധതി നടപ്പുലാക്കിയത്. 

തിരുവല്ല ഇരുവെള്ളിപ്രയിലെ റയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊരു മുന്നറിയിപ്പ് സന്ദേശവും ചുവപ്പ് സിഗ്നൽ ലൈറ്റും തെളിയും. അടിപ്പാതയിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ, അതിനുള്ളിൽ വാഹനങ്ങൾ അകപ്പെട്ട് പോകുന്നത് പതിവായപ്പോഴാണ് റെയിൽവെ പരീക്ഷനടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. 

വെള്ളം ഉയരുമ്പോൾ മുന്നറിയിപ്പ് സന്ദേശം കൂടി വരുന്നതോടെ ഗതാഗതം നിരോധിക്കാൻ അടിപ്പാതയിലേക്കുള്ള ഗേറ്റ് അടക്കും. റെയിൽവെ ബോർഡിന്റെ നിർദേശപരകരമാണ് മുന്നറിയിപ്പ് സംവിധാനത്തിന് ഒപ്പം സിസിടിവി ക്യാമറയും സ്ഥാപിച്ചത്. വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ ഉൾപ്പടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സേലം ഡിവിഷണിലും പരീക്ഷനടിസ്ഥാനത്തിൽ സംവിധാനം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports on a new railway safety initiative at the Iverkallipra underpass in Thiruvalla. This innovative system aims to prevent accidents by providing timely flood alerts to drivers.