ഇ. ശ്രീധരന്‍റെ അതിവേഗ റെയില്‍ പദ്ധതി അപൂര്‍ണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി വിദഗ്ധസമിതി. നിര്‍ദേശം അതേപടി നടപ്പാക്കാനാകില്ലെന്നും ഇപ്പോള്‍ പ്രാരംഭനടപടികള്‍ ആരംഭിക്കരുതെന്നും വിദഗ്ധസമിതി ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി വി. ഡി സതീശന്‍ പറഞ്ഞു. വിദഗ്ധസമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പഠിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ  473 കിലോമീറ്ററുള്ള  ഇ. ശ്രീധരന്‍റെ അതിവേഗ റെയില്‍ നിര്‍ദേശം ഗതാഗത സെക്രട്ടറി ടി.വി അനുപമയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  DMRCക്ക് വേണ്ടി ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്ധസമിതി വിലയിരുത്തുന്നത്.  ആകെ യാത്രക്കാരുടെ എണ്ണത്തെ സംബന്ധിച്ചോ സാമ്പത്തക ഘടന സംബന്ധിച്ചോ പരിസ്ഥിതി ആഘാതം സംബന്ധിച്ച കാര്യമായ ഒരു നിര്‍ദേശവുമില്ലെന്നതാണ് ശ്രീധരന്‍റെ പദ്ധതിയുടെ പോരായ്മയായി വിദ്ധത സമിതി കണ്ടെത്തുന്നത്. ഇപ്പോള്‍ പ്രാരംഭനടപടികള്‍ ആരംഭിക്കരുതെന്ന് സമിതി ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. 

ശ്രീധരന്‍റെ പദ്ധതിക്ക് പുറമെ ബദല്‍ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇ. ശ്രീധരന്‍റെ പദ്ധതിയോടുള്ള താല്പര്യക്കുറവാണ് കാണിക്കുന്നത്. ശ്രീധരന്‍ നിര്‍ദേശിച്ചപോലെ ക്രൗഡ് ഫണ്ടിങ്ങിലൂടെ സാമ്പത്തികം കണ്ടെത്താനാവില്ലെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The expert committee has submitted a report to the government stating that E. Sreedharan's high-speed rail project is incomplete. The committee has recommended against implementing the proposal as it is and delaying the initiation of preliminary steps.