കോറോ ജീവനക്കാർക്ക് പിന്നാലെ കൊച്ചി ആസ്ഥാനമായ ഐടി കമ്പനിയായ ടാൽറോപ്പിനെതിരെ നിക്ഷേപകർ. കമ്പനി 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. അങ്കമാലി സ്വദേശി ആൽബിൻ ജോസഫ് ഡിജിപിക്ക് പരാതി നൽകി. കമ്പനിക്കെതിരെ കൂടുതൽ നിക്ഷേപകർ രംഗത്ത്.
വൈറ്റില സ്വദേശി വി. കെ ജോർജിനോട് 58 ലക്ഷം രൂപയാണ് വില്ലേജ് പാർക്കിന്റെ പേരിൽ നിക്ഷേപിക്കാൻ കമ്പനി ആവശ്യപെട്ടത്. ഒരു ലക്ഷത്തി നാൽപതിനായിരം രൂപ റിട്ടേൺ നൽകാമെന്നായിരുന്നു വാഗ്ദാനം. വിശ്വാസയോഗ്യമല്ലാത്തതിനാൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. നാല് മാസം റിട്ടേൺ ലഭിച്ചെങ്കിലും പിന്നീട് മുടങ്ങി.
55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അങ്കമാലി സ്വദേശി ആൽബിൻ ജോസഫിന്റെ പരാതി. ആൽബിന്റെ പരാതിയിൽ കമ്പനി ഡയറക്ടർമാർക്കെതിരെ പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടും വാഗ്ദാനം നൽകിയ റിട്ടേൺ ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. 50 ലക്ഷം മുതൽ 10 കോടിവരെയാണ് പലരും കമ്പനിയിൽ നിക്ഷേപിച്ചത്. ഇത്തരത്തിൽ 150തോളം നിക്ഷേപകരാണ് നിലവിൽ പരാതിയുമായി രംഗത്ത് എത്തിയത്. 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനിക്കെതിരെ ലേബർ കോർട്ടിനെ പോലും സമീപിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ജീവനക്കാർ. കമ്പനിക്കെതിരെ ഇഡിക്കും എൻഐഎക്കും പരാതി നൽകാനാണ് നിക്ഷേപകരുടെ തീരുമാനം.