ഐടി കമ്പനിയായ ടാൽറോപ്പിനെതിരെ ജീവനക്കാർ രംഗത്ത് . ശമ്പള കുടിശ്ശിക നൽകാതെ കമ്പനി വഞ്ചിച്ചുവെന്ന് ആരോപണം. കൊച്ചി തൃക്കാക്കരയിലെ ഓഫിസിന് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം. ശമ്പളകുടിശ്ശിക ഒക്ടോബറിനുള്ളിൽ നൽകുമെന്ന് കമ്പനി സിഇഒ അറിയിച്ചു. 

മൂന്നൂറോളം ജീവനക്കാരെയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പിൽ നിന്ന് പിരിച്ചുവിട്ടത്. പലർക്കും 6 മുതൽ 11 മാസം വരെയുള്ള ശമ്പളം നൽകാനുണ്ട്. കുടിശ്ശിക തന്ന് തീർക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്ന് ജീവനക്കാർ.  

ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുമെമെന്നും ഒക്ടോബറിനുള്ളിൽ ശമ്പളകുടിശ്ശിക തീർക്കുമെന്നും കമ്പനി സിഇഒ ജോൺസ് ജോസഫ് പറഞ്ഞു.

 

എന്നാൽ കമ്പനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ മുഴുവൻ ശമ്പളവും ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാണ് ജീവനക്കാരുടെ തീരുമാനം 

Talrop employees are protesting against the IT company for unpaid salary arrears.: