aishwarya-kamala

ഈ വർഷത്തെ നൂറനാട് ഹനീഫ് സ്‌മാരക സാഹിത്യപുരസ്‌കാരത്തിന് ഐശ്വര്യ കമലയുടെ വൈറസ് എന്ന നോവൽ അർഹമായി. 25,052 രൂപയും പ്രശസ്‌തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്‌കാരം. നൂറനാട് ഹനീഫിൻ്റെ 20-ാം ചരമവാർഷികദിനമായ ആഗസ്റ്റ് 5 ന് നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ വച്ച് പ്രശസ്‌ത ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ പുരസ്കാരദാനം നിർവ്വഹിക്കും.

ഡോ. ജോർജ്ജ് ഓണക്കൂർ, എം.ജി.കെ. നായർ, ചവറ കെ.എസ്. പിള്ള എന്നിവരടങ്ങിയ  ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താമസമാക്കിയ തിരുവനന്തപുരം മുക്കോല സ്വദേശിനിയായ ഐശ്വര്യ കമലയുടെ പ്രഥമ നോവലാണ് വൈറസ്. വർത്തമാനകാല  ജീവിതയാഥാർത്ഥ്യങ്ങളിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യരെയാണ്  വൈറസിലൂടെ  ഐശ്വര്യ കമല  വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നതെന്ന് ജൂറി വിലയിരുത്തി 

ENGLISH SUMMARY:

The novel 'Virus' by Aishwarya Kamala has been awarded the Nuranaad Haneef Smaraka Sahitya Puraskaram this year. This prestigious award recognizes the best of Malayalam literature and highlights contemporary themes.