തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി. വെട്ടൂർ റാത്തിക്കൽ സ്വദേശിനി നാസിയയാണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാസിയ തൂങ്ങി മരിച്ചത്.
ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് നാസിയ മരിച്ചത്. മരണകാരണം സംബന്ധിച്ച് നിലവിൽ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല. വർക്കല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
രണ്ട് മാസം മുൻപായിരുന്നു കൊല്ലം സ്വദേശിക്കൊപ്പമുള്ള നാസിയയുടെ വിവാഹം. വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം.