കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക് ടവര്‍ ഇടിഞ്ഞുവീണു. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് പഴയ കെട്ടിടം നിലംപതിച്ചത്. ആളപായമില്ല. അപകടത്തെത്തുടര്‍ന്ന് 1, 2 , 3 ട്രാക്കിലെ വൈദ്യുതി ഓഫ് ചെയ്തു. ഇതോടെ ട്രെയിൻ ഗതാഗതം തൽക്കാലമായി നിർത്തി വച്ചു.
ഉപയോഗശൂന്യമായ പഴയ കെട്ടിടമാണ് തകർന്നു വീണത്. കനത്ത മഴയിലും കാലപ്പഴക്കത്തിലും തകർന്നു വീഴുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് പ്ലാറ്റ്‌ഫോമിൽ നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്.