psc

പിഎസ്​സി പരീക്ഷകളിലെ  ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് മന്ത്രിസഭ. സര്‍ക്കാര്‍ അന്വേഷണ പ്രഖ്യാപിക്കുന്നതിന് മുന്‍പ്  642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്​സി ഉത്തരവിറക്കി.  തുടര്‍നടപടികള്‍ ആവശ്യമില്ലാത്ത ഉത്തരകടലാസുകള്‍ നശിപ്പിക്കുന്നതാണ് സാധാരണമാണെന്നാണ്  പിഎസ്​സി വാദമെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കാനിരിക്കെയുള്ള പിഎസ്​സി നീക്കം ദുരുഹമാണ്. 

ആസുത്രണ ബോര്‍ഡിലെ ഉന്നതതസ്തികയിലെ മൂല്യനിര്‍ണത്തിലെ പാളിച്ച പരസ്യമായതോടെയാണ് പിഎസ്​സി പരീക്ഷകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നത്. എല്‍ഡിഫ് സര്‍ക്കാരിന്‍റെ കാലത്തെ പരീക്ഷകളിലും അഭിമുഖങ്ങളിലുമുള്ള ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ മന്ത്രികൂടിയായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഒ.ജെ ജനീഷ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്

ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് 2023 ജനുവരി മുതൽ ഡിസംബർ 31 റാങ്ക് ലിസ്റ്റുകളിലെ ഉത്തരകടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്​സി തീരുമാനിച്ചത്. 642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കുന്നത്. എന്നാല്‍ അന്വേഷണത്തിനിടയില്‍ ഈ കാലയളവിലെ ഏതെങ്കിലും ഉത്തരകടലാസുകള്‍ ക്രൈബാഞ്ച് പരിശോധിക്കണമെങ്കില്‍ അതിനുള്ള സാധ്യതയാണ് പിഎസ്​സി നീക്കത്തിലൂടെ ഇല്ലാതാവുന്നത്.

ENGLISH SUMMARY:

PSC exam irregularities have led to a crime branch investigation following allegations of tampering and answer sheet destruction. The Kerala Public Service Commission's decision to destroy 642 rank list answer sheets just before the investigation announcement has raised serious suspicions.